Free Support Call

+91 9745615151

Tags: യഥാര്‍ഥ ഭഗവദ്ഗീത

Yada artha Bhagavadgita

Rs600.00

Rs600.00

5000 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഗീതയ്ക്ക് ഇന്നെന്താണ് പ്രസക്തി? അനേകം ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുള്ള ഗീതയ്ക്ക് യഥാര്‍ഥത്തില്‍ അശ്വമേധയജ്ഞത്തിലെ ഗാ..

5000 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഗീതയ്ക്ക് ഇന്നെന്താണ് പ്രസക്തി? അനേകം ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുള്ള ഗീതയ്ക്ക് യഥാര്‍ഥത്തില്‍ അശ്വമേധയജ്ഞത്തിലെ ഗാഥാഗാനവുമായി എന്താണ് ബന്ധം? കപിലമഹര്‍ഷിയുടെ സാംഖ്യദര്‍ശനവും പതഞ്ജിയുടെ യോഗദര്‍ശനവും ഭഗവദ്ഗീതയുടെ ഉള്ളിഴകളെ എങ്ങനെയാണ് സ്വാധീനിച്ചത്? ഗീതാഹൃദയത്തിലെ 'അഷ്യാങ്ഗയോഗവിധാനങ്ങള്‍' എങ്ങനെ കണ്ടെത്താം? ഗീതയിലെ ജ്ഞാനവിജ്ഞാനയോഗത്തിന് അഥര്‍വത്തിലെ ജ്യേഷ്ഠബ്രഹ്മവര്‍ണനാസൂക്തവുമായും വിഭൂതിയോഗത്തിന് അഥര്‍വത്തിലെത്തന്നെ വാക്‌സൂക്തവുമായും എന്താണ് ബന്ധം? എന്താണ് അര്‍ജുനന് ലഭിച്ച ദിവ്യചക്ഷുസ്സിന്റെ യോഗരഹസ്യം? തുടങ്ങി 2000 വര്‍ഷങ്ങളായി ഗീതയുടെ വ്യാഖ്യാതാക്കളാരും പറയാത്ത അനേകം രഹസ്യചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന അസാധാരണമായ വേദവിദ്യാഭാഷ്യം.പൂര്‍വാചാര്യന്മാരുടെ ഭഗവദ്ഗീതാഭാഷ്യങ്ങളെല്ലാം അയഥാര്‍ഥങ്ങളാണ് എന്ന്ആരോപിക്കാനല്ല, ഈ ഗ്രന്ഥത്തിന് യഥാര്‍ഥ ഭഗവദ്ഗീത എന്ന പേരിട്ടത്. അങ്ങനെ ഗ്രന്ഥകാരന് അഭിപ്രായവുമില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ ഭഗവദ്ഗീതയിലൂടെ പ്രകാശിപ്പിക്കുന്നതത്രയും വേദതത്ത്വങ്ങളാണ്. വേദവിഷയത്തിലെ സംശയങ്ങള്‍ നീക്കി വേദത്തെ യഥാതഥം പ്രകാശിപ്പിക്കുന്നതാണ് വാസ്തവത്തില്‍ ഭഗവദ്ഗീത. അതായത് ഗീതയുടെ അര്‍ഥംതന്നെ വേദമാണ്. ഇതെങ്ങനെ എന്ന് കാണിച്ചുതരാനാണ് ഈ ഭാഷ്യത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ് യഥാര്‍ഥ ഭഗവദ്ഗീത എന്ന് ഗ്രന്ഥത്തിന് നാമകരണം ചെയ്തതും. ആറ് ദര്‍ശനങ്ങളുടെയും മനുസ്മൃതി, ബ്രാഹ്മണങ്ങള്‍ തുടങ്ങിയ പ്രാചീന ആര്‍ഷഗ്രന്ഥങ്ങളുടെയും സഹായത്തോടെ ഗീതാശ്ലോകങ്ങളിലെ വേദതത്ത്വത്തെ കണ്ടെത്താന്‍ ശ്രമിക്കുകയും വേദമന്ത്രങ്ങളില്‍നിന്നും പ്രമാണം കണ്ടെത്തി ഈ സംബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യമാണ് ഈ വേദവിദ്യാഭാഷ്യത്തിന്റേത്. അതാണ് ഭഗവദ്ഗീതയുടെയാഥാര്‍ഥ്യം അഥവാ യഥാര്‍ഥ ഭഗവദ്ഗീത.(യഥാര്‍ഥ ഭഗവദ്ഗീതയുടെ ആമുഖത്തില്‍നിന്ന്)
Books Details
Book Size 24 x 16 x 5 cm
Edition Paperback
Author Acharyasri Rajesh
Pages 640

Write a review

Note: HTML is not translated!
    Bad           Good
Captcha