Free Support Call +91 8590288988
free shipping
above 500 rupees

About Us

വേദവിദ്യാപ്രകാശന്‍

സനാതനധര്‍മത്തിന്റെ സാഹിത്യചിന്തകളുടെയും സാംസ്‌കൃതികമൂല്യങ്ങളുടെയും പ്രചാരണാര്‍ഥം 2016ല്‍ സ്ഥാപിതമായിട്ടുള്ള പ്രസാധകകേന്ദ്രമാണ് വേദവിദ്യാപ്രകാശന്‍. വൈദിക സാഹിത്യവുമായി ബന്ധപ്പെട്ട്, പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് രചിച്ച മൂല്യവത്തായ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് വേദവിദ്യാപ്രകാശന്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിശേഷിച്ചും വൈദികസാഹിത്യസൃഷ്ടികള്‍ നന്നേ കുറവായ മലയാളഭാഷയില്‍ അത്തരം അറിവുകള്‍ ജനസമൂഹത്തിലേക്ക് എത്തിക്കാനായി ഏറ്റെടുത്ത ഈ ദൗത്യം വളരെ ഗൗരവമുള്ളതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ കെട്ടിലും മട്ടിലും ഏറെ ഗുണമേന്മ പുലര്‍ത്തിക്കൊണ്ട്, എന്നാല്‍ മിതമായ നിരക്കില്‍ ഈ അമൂല്യമായ അറിവുകളെ പ്രകാശിപ്പിക്കുന്നതില്‍ വേദവിദ്യാ പ്രകാശന്‍ ദത്തശ്രദ്ധമാണ്.

വൈദികസാഹിത്യസംബന്ധിയായ പുസ്തകങ്ങള്‍ ഭാഷയില്‍ നന്നേ കുറവാണെന്നറിയാമല്ലോ. മൂലഗ്രന്ഥങ്ങളുടെ പരിഭാഷകളും ഭാഷ്യങ്ങളുമുള്‍പ്പെടെ ഇനിയും മൂല്യവത്തായ അനേകം പുസ്തകങ്ങളുടെ പ്രസാധനത്തിനായി ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ അതിന് അത്യാവശ്യമായി വേണ്ടത് സുമനസ്സുകളുടെ സഹായമാണ്. സനാതനധര്‍മത്തിന്റെ സാഹിത്യചിന്തകളുടെയും സാംസ്‌കൃതികമൂല്യങ്ങളുടെയും പ്രചാരണകര്‍മത്തില്‍ താങ്കള്‍ക്കും പങ്കാളിയാകാം. നമുക്കൊരുമിച്ച് കൈകോര്‍ത്ത് മുന്നോട്ടുപോകാം.

Vedavidya Prakashan is a Kerala based Publishing Company established in 2016. We are focused in production and distribution of Books authored by Acharyasri Rajesh. At Vedavidya Prakashan, we believe in delivering quality content at reasonable prices with competitive royalties and aggressive marketing. We believe in leveraging on the latest publishing technology to deliver quality products and services for the benefit of our customers. We continuously challenge ourselves to provide the highest level of products and services.