Hindu Dharmapadanam Vedangaliloode
-
Author: ആചാര്യശ്രീ രാജേഷ് Book Code: 0026 Availability: In Stock
- Rs200.00Rs190.00
- Ex Tax:Rs190.00
ഹിന്ദുധര്‍മപ്രതീകങ്ങളെ വികലമാക്കി ചിത്രീകരിക്കുന്ന പ്രവണത ഇന്ന്
സമൂഹത്തില്‍ ഏറിവരികയാണ്. ഇതിനൊരു പരിഹാരം അവയിലെ യഥാര്‍ഥ
തത്ത്വങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നത് മാത്രമാണ്. പക്ഷേ
പാരാവാരംപോലെ കിടക്കുന്ന ഈ ധര്‍മചിന്തകളുടെ പഠനം എവിടെനിന്നു തുടങ്ങും?
വിഷയങ്ങളെ സങ്കീര്‍ണമാക്കാതെ നമുക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആരിതെല്ലാം
വിവരിച്ചുതരും? ഇതിനെല്ലാമുള്ള വഴിയാണ് ഈ പുസ്തകം. ഏതൊരു സാധാരണക്കാരനും
ക്രമത്തില്‍ പഠിച്ചുമനസ്സിലാക്കാന്‍ പാകത്തിന് പാഠപുസ്തകശൈലിയിലാണ് ഇത്
രൂപകല്പന ചെയ്തിരിക്കുന്നത്. വേദങ്ങളിലെയും ദര്‍ശനങ്ങളിലെയും
ഉപനിഷത്തുക്കളിലെയും ഭഗവദ്ഗീതയിലെയും ഭക്തിരസപൂര്ണമായ ജ്ഞാനപ്പാനയിലെയും
ജ്ഞാനങ്ങള്‍ കോര്‍ത്തിണക്കി ഹിന്ദുമതത്തെ പഠിപ്പിക്കുന്ന
പാഠപുസ്തകമാണിത്. ശാസ്ത്രീയമായ ആചരണപഠനവും രാമായണകഥാസംഗ്രഹവും ഇതിന്റെ
ഭാഗമാണ്. അതോടൊപ്പം പഠിതാക്കള്‍ക്ക് പഠനത്തെ ആസ്വദിക്കാനും
അനുഭവയുക്തമാക്കുന്നതിനുമായി വിഷയവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ
അഭ്യാസങ്ങളും ചേര്‍ത്തിട്ടുണ്ട്. നിങ്ങളുടെ ഹിന്ദുധര്മപഠനത്തിന് ഈ
ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടായിരിക്കും. തീര്‍ച്ച.
ഹിന്ദുധര്‍മരഹസ്യം ഹിന്ദുവിന് കൃത്യമായ എന്തെങ്കിലും ആചരണങ്ങളുണ്ടോ?
എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍? അവയും ഈശ്വരനും ഒന്നാണോ?
സര്‍പ്പക്കാവും കുലദേവതയും യഥാര്‍ഥത്തില്‍ എന്താണ്? തന്ത്രവും വേദവും
തമ്മിലുള്ള ബന്ധമെന്ത്? അന്യമതപ്രവാചകന്മാരെക്കുറിച്ച് വേദങ്ങളില്‍
പറയുന്നുണ്ടോ? തുടങ്ങി ഹിന്ദുധര്‍മത്തെക്കുറിച്ചുള്ള എല്ലാ
സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നതോടൊപ്പം ഭദ്രകാളി, ഗണപതി, സരസ്വതി,
വിഷ്ണു, ശിവന്, അയ്യപ്പന്, സുബ്രഹ്മണ്യന് തുടങ്ങി ഇന്ന്
ഹിന്ദുധര്‍മത്തിലുള്ള ദേവതാസങ്കല്പങ്ങളില്‍ നിഗൂഢമായിരിക്കുന്ന
വേദരഹസ്യങ്ങളെ കണ്ടെത്തുകയുമാണിവിടെ.
Books Details | |
Book Size | A4 |
Edition | Paperback First edition |
Author | Acharyasri Rajesh |
Pages | 120 |